കുവൈത്തില്‍ നിന്നും കടത്തിക്കൊണ്ടു പോയ പുസ്തക ശേഖരം ഇറാഖ് തിരിച്ചേല്‍പ്പിച്ചു

 കുവൈത്ത്:അധിനിവേശകാലത്തു കുവൈത്തില്‍ നിന്നും കടത്തി ക്കൊ ണ്ടു പോയ പുസ്തക ശേഖരം ഇറാഖ് അധികൃതര്‍ തിരിച്ചേല്‍ പ്പിച്ചു. കുവൈത്തിലെ ലൈബ്രറികളില്‍ നിന്ന് യുദ്ധവേളയില്‍ നഷ്ട പ്പെട്ട പുസ്തകങ്ങളാണ് വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യത്ത് തിരിച്ചെ ത്തി യത്.800 പെട്ടികളിലായി 42000 പുസ്തകങ്ങളാണ് കഴിഞ്ഞ ദിവസം കു വൈ ത്തില്‍ തിരിച്ചെത്തിയത്. അധിനിവേശകാലത്തു കുവൈത്ത് നാഷണല്‍ ലൈബ്രറിയില്‍ നിന്ന് നഷ്ടമായ പുസ്തകങ്ങളാണ് ഇവ യി ലേറെയും. കുവൈത്ത് സര്‍വകലാശാലയുടെ റെഫറന്‍സ് ലൈബ്ര റിയില്‍ നിന്നുള്ള ഗ്രന്ഥ ശേഖരവും ഇക്കൂട്ടത്തിലുണ്ട് . ഇറാഖ് വിദേ ശ കാര്യ അണ്ടര്‍ സെക്രട്ടറി ഹാശിം അല്‍ യൂസഫി കുവൈത്ത ലെ ത്തിയാണ് പുസ്തകങ്ങള്‍ കൈമാറിയത്. യുദ്ധവേളയില്‍ കുവൈ ത്തില്‍ നിന്നും ഇറാഖിലേക്ക് കടത്തിയ സാധനങ്ങള്‍ സംബന്ധിച്ച ഫയല്‍ വര്‍ഷാവസാനത്തോടെ ക്ലോസ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇറാഖ് എന്ന് അദ്ദേഹം പറഞ്ഞു .കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സംഘടാനാ വിഭാഗം മേധാവി അബ്ദുല്‍ അസീസ് ജാറല്ലയാണ് പുസ്തകശേഖരം ഏറ്റു വാങ്ങിയത്. ഇറാഖിലെ സമാവ മരുപ്രദേശത്തു നിന്ന് കണ്ടെത്തിയ യുദ്ധത്തടവുകാരുടെ ശരീരാവശിഷ്ടങ്ങള്‍ അടുത്തിടെ ഇറാഖ് കുവൈത്തിന് കൈമാറിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍