വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ മരിച്ചു

വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ചെറുവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദന്പതികളും അവരുടെ മകളും കൊല്ലപ്പെട്ടു. ഫിലഡല്‍ഫിയയില്‍ നിന്ന് ഒഹായോയിലേക്ക് സ്വന്തം ബീച്ച്ക്രാഫ്റ്റ് ബൊനാന്‍സ വിമാനത്തില്‍ യാത്രതിരിച്ച ജസ്‌വിര്‍ ഖുരാന, ഭാര്യ ദി വ്യ, മകള്‍ കിരണ് എന്നിവരാണു മരിച്ചത്. ഖുരാനയായിരുന്നു വിമാ നം പൈലറ്റ് ചെയ്തത്. വ്യാഴാഴ്ച എയര്‍പോര്‍ട്ടില്‍നിന്നു തിരിച്ചു മൂന്നു മിനിറ്റിനകം അപ്പര്‍മോര്‍ലന്‍ഡ് ടൗണ്‍ഷിപ്പിലെ വീടുകളുടെ പിന്‍ വ ശത്ത് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. മരങ്ങളില്‍ തട്ടിയാ ണ് വിമാനം വീണത്. സമീപത്തു നാലോളം വീടുകളുണ്ടായി രുന്നു. വീടുകള്‍ക്ക് നാശനഷ്ടമില്ല. നിലത്തുണ്ടായിരുന്നവര്‍ക്കാര്‍ക്കും പരി ക്കേറ്റിട്ടില്ലെന്ന് മോര്‍ലന്‍ഡ് പോലീസ് മേധാവി മൈക്കല്‍ മര്‍ഫി പറ ഞ്ഞു. ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയില്‍ പത്തോളജി, ലാബ് മെഡിസി ന്‍ പ്രഫസറാണ് അറുപതുകാരനായ ജസ്‌വിര്‍ ഖുരാന. ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് ന്യൂ റോളജിസ്റ്റായിരുന്നു അന്പത്തിനാലുകാരിയായ ഭാര്യ ദിവ്യ. പ ത്തൊന്‍പതുകാരിയായ മകള്‍ കിരണ്‍ വിദ്യാര്‍ഥിനിയാണ്. വിമാന ത്തില്‍നിന്ന് അപായ സന്ദേശം ലഭിച്ചിരുന്നില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍