എയര്‍പ്പോര്‍ട്ടില്‍ വിമാനമിറക്കാനായില്ല, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി:റണ്‍വേയില്‍ തെരുവുപട്ടികളിറങ്ങിയതിനെത്തുടര്‍ന്ന് ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൈലറ്റിന് വിമാനമിറക്കാനായില്ല. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ദബോലി വിമാനത്താവളത്തിലാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.മുംബയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേ തൊടുന്നതിന് സെക്കന്റുകള്‍ ശേഷിക്കേയാണ് റണ്‍വേയിലുള്ള അഞ്ചോ ആറോ പട്ടികള്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അദ്ദേഹം ഉടന്‍ എയര്‍ട്രാഫിക് കണ്‍ട്രോളറിനെ വിവരം അറിയിച്ചു. ഏകദേശം പതിനഞ്ച് മിനിട്ടോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് വിമാനം താഴെ ഇറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍