'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'; ആ ഹിറ്റ് ഡയലോഗ് ഇനി സിനിമ

 'സെവന്‍ത് ഡേ' എന്ന പൃഥിരാജ് ചിത്രത്തിലൂടെ ഏറ്റവും ഹിറ്റായി മാറിയ മാസ്സ് ഡയലോഗാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഇവര്‍ തോറ്റവരല്ലെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാന്‍ മനസ്സുള്ളവന്റെയത്രയും വിജയിച്ചവരാരും ഈ ലോകത്തില്‍ വേറെയില്ല.ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ഈ ചിത്രം പുറത്തിറങ്ങുന്നത് ഈ ഡയലോഗിന്റെ ചുവട് പിടിച്ചാണ്. മലയാളത്തിലെ യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് പ്രശാന്ത് കൃഷ്ണയും എഡിറ്റിംഗ് റെക്‌സണ്‍ ജോസഫും നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, ശരത് ജി മോഹന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രഞ്ജിന് രാജാണ്. വസ്ത്രാലങ്കാരം സമീറ സനീഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍