കശ്മീര്‍ :എതിര്‍ത്ത് ചൈന; ഉപദേശം വേണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി:ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈന, മേഖല യിലെ തല്‍സ്ഥിതി ഇല്ലാതാക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കു ന്നതുമായ ഏകപക്ഷീയമായ നടപടികള്‍ ഇന്ത്യ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും കശ്മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച് ആശങ്കയുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ വിദേശ കാര്യ വക്താവ് രവീഷ് കുമാര്‍ ചൈനയുടെ അഭിപ്രായത്തോട് പ്രതികരിച്ചു.ലഡാക്കിന്റെ അതിര്‍ത്തിയിലാണ് ചൈനീസ് അധീ നതയിലുള്ള കശ്മീര്‍ ഭൂഭാഗമായ അക്‌സായി ചിന്‍ പ്രദേശം. അതിനാ ലാണ് പ്രധാനമായും ചൈനയുടെ എതിര്‍പ്പ്. ഇന്ത്യ ആഭ്യന്തര നിയ മങ്ങള്‍ ഏക പക്ഷീയമായി പരിഷ്‌കരിച്ചതിലൂടെ ചൈനയുടെ ഭൂപ്രദേശത്തെ പരമാധികാരത്തില്‍ കടന്നുകയറിയിരിക്കയാണ്. ഇത് ചൈനയ്ക്ക് അശേഷം സ്വീകാര്യമല്ലെന്നും വക്താവ് പറഞ്ഞു.''കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ഈ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര സമൂഹത്തിന്റെയും ശ്രദ്ധ നേടുന്ന വിഷയമാണ്. രണ്ട് കൂട്ടരും ശ്രദ്ധാപൂര്‍വം വേണം നീങ്ങാന്‍. നിലവിലെ അവസ്ഥ ഇല്ലാതാക്കി പ്രശ്‌നം രൂക്ഷമാക്കുന്ന ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുത്. രണ്ട് കൂട്ടരും ചര്‍ച്ചയിലൂടെ സമാധാനത്തിലെത്തണം. മേഖലയിലെ സുരക്ഷ ഉറപ്പു വരുത്തണം. ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.അതേസമയം, ഇന്ത്യയുടെ തീരുമാനത്തിന് പിന്തുണയുമായി യു.എ.ഇ രംഗത്തെത്തി. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള തീരുമാനം മേഖലയിലെ സാമൂഹിക, സാമ്പത്തിക രംഗങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് യു.എ.ഇ അംബാസഡര്‍ പ്രതികരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍