സെമി ഹൈസ്പീഡ് റെയില്‍പ്പാത: ആകാശ സര്‍വേയ്ക്ക് അനുമതി അടുത്ത മന്ത്രിസഭായോഗത്തില്‍

 തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പ്പാതയ്ക്കായി ഹെലികോപ്ടറോ ചെറുവിമാനമോ ഉപയോഗിച്ച് ഏരിയല്‍ സര്‍വേ നടത്താനുള്ള അപേക്ഷ ഇന്നലെ മന്ത്രിസഭായോഗം പരിഗണിച്ചില്ല.ഹൈസ്പീഡ് പാതയ്ക്കായി താത്കാലികമായി നിശ്ചയിച്ച അലൈന്‍മെന്റിന്റെ ഇരുവശവും 600മീറ്റര്‍ വീതിയില്‍ ഏരിയല്‍ സര്‍വേ നടത്താനാണ് കേരള റെയില്‍വേ വികസന കോര്‍പറേഷന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും അനുകൂല നിലപാടെടുത്തെങ്കിലും മന്ത്രിസഭായോഗത്തില്‍ വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. , ആശയക്കുഴപ്പം കാരണം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റി.ഭൂമിയും ചെലവും പരമാവധി കുറച്ചുള്ള താത്കാലിക അലൈന്‍മെന്റിന്റെ ഏരിയല്‍ സര്‍വേയ്ക്ക് രണ്ടു മാസമെടുക്കും. സര്‍വേയ്ക്ക് ഹൈദരാബാദിലെ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍വേയ്ക്ക ശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് നവംബറോടെ തയ്യാറാക്കും. . അതിനുശേഷം പദ്ധതിക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ അനുമതി തേടണം. അനുമതിയായാല്‍ സ്ഥലമെടുപ്പ് ആരംഭിക്കാം. പദ്ധതിക്ക് 60,000കോടിയോളം ചെലവുണ്ട്. ഇത്രയും പണം കണ്ടെത്തുന്നതും വെല്ലുവിളിയാണ്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം കാസര്‍കോട് യാത്രാസമയം 15മണിക്കൂറില്‍ നിന്ന് നാലര മണിക്കൂറായി ചുരുങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍