കണ്ണൂര്‍: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് വ്യാപകമായതോടെ പരിശോധന ശക്തമാക്കാനൊരുങ്ങി പാലക്കാട് റെയില്‍വെ ഡിവിഷന് അധികൃതര്‍. കണ്ണൂര്‍-മംഗളൂരു സെക്ഷനിലെ ട്രെയിനുകളിലും മറ്റു സ്റ്റേഷനുകളിലും നടത്തിയ പ്രത്യേക പരിശോധനയില്‍ നിരവധി ടിക്കറ്റില്ലാ യാത്രക്കാര്‍ പിടിക്കപ്പെട്ടതോടെയാണ് പരിശോധന ശക്തമാക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങിയത്. ഇതിനായി 15 അംഗ പ്രത്യേക ടീമും രൂപീകരിച്ചു.രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 654 യാത്രക്കാരെയാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയത്. ഇവരില്‍ നിന്നു 2,33,280 രൂപ പിഴയീടാക്കിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.പാലക്കാട് ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിംഗ് ഷമിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രത്യേക ടീം നടത്തിയ പരിശോധനയ്ക്ക് പാലക്കാട് ഡിവിഷന് അസിസ്റ്റന്റ് കൊമേഴ്ഷ്യല്‍ മാനേജര്‍ സുനില്‍കുമാര്‍ നേതൃത്വം നല്കി. സീസണ് പാസുമായും റിസര്‍വ് ടിക്കറ്റ് ഇല്ലാത്തവരും റിസര്‍വ്ഡ് കോച്ചില്‍ യാത്ര ചെയ്യുന്നതായും പരിശോധനയ്ക്കിടെ കണ്ടെത്തിയിട്ടുണ്ട്. ജനറല്‍ ടിക്കറ്റുമായോ സീസണ് പാസുമായോ റിസര്‍വ്ഡ് സീറ്റുകളില്‍ യാത്ര ചെയ്യുന്നത് കുറ്റകരമാണെന്ന് ടിക്കറ്റ് പരിശോധന സംഘം വ്യക്തമാക്കി. ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് പരിശോധന നിയമപ്രകാരം പിഴയീടാക്കും. ഏറ്റവും കുറഞ്ഞത് 250 രൂപയും ടിക്കറ്റ് നിരക്ക് കണക്കാക്കി അതില്‍ കൂടുതലും പിഴയീടാക്കാവുന്നതാണ്.
0 അഭിപ്രായങ്ങള്‍