കങ്കണ റണൗട്ടിന്റെ തലൈവിയില്‍ എം.ജി.ആറായി വരുന്നത് ഈ താരം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ബോളിവുഡിലെ സൂപ്പര്‍ നായിക കങ്കണ റണൗട്ട് ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം തമിഴിനൊപ്പം ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിക്കുന്നുണ്ട്. ജയ എന്നാണ് തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ പേര്. ചിത്രത്തില്‍ എം.ജി.ആറായി അരവിന്ദ് സ്വാമി എത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്ക് രചന നിര്‍വഹിച്ച കെ.വി. വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍. വിജയ് ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍