സുഷമാസ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

 ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങി യവര്‍ സുഷമയുടെ മൃതദേ ഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ബിജെപി നേതാവ് എല്‍.കെ.അഡ്വാനി തുടങ്ങിയവരും ആദരമര്‍ പ്പിച്ചു. രാഷ്ട്രീയസാമൂഹികസാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖരാണ് സുഷമയുടെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍ പ്പിച്ചത്. രാവിലെ 11 വരെയാണ് വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചത്. 12 മുതല്‍ മൂന്നു വരെ ബിജെപി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായി രുന്നു സുഷമയുടെ അന്ത്യം. വൈകിട്ടോടെയാണ് അവരെ ഗുരുത രാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സുഷമ സ്വരാജിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഇന്ത്യയുടെ സൂപ്പര്‍ അമ്മ എന്ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വിശേഷിപ്പിച്ച സുഷമ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വിശേഷിച്ചും യുവ തലമുറയ്ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു. ഇറാക്കില്‍ കുടുങ്ങിയ മലയാളി നഴ്‌സ്മാരെ മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമ കൈക്കൊണ്ട നടപടികള്‍ വളരെ പ്രശംസിക്കപ്പെട്ടിരുന്നു.ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുഷമ മത്സരിച്ചിരുന്നില്ല. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിത ത്തില്‍ സുഷമ സ്വരാജ് പത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയാ യിരുന്നു.ഹരിയാന അംബാല കന്റോണ്‍ മെന്റില്‍ 1952 ഫെബ്രുവ രി 14ന് ജനിച്ച സുഷമ, എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തി ലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അ വര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. 1977ല്‍ ഹരിയാന നിയമസഭയിലെ ത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി യാ യി. 1977ല്‍ ഹരിയാന നിയമ സഭ യില്‍, ദേവിലാലിന്റെ മന്ത്രിസ ഭയില്‍ തൊഴില്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ 25 വയസായിരുന്നു.1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരെയും ഹരിയാന നിയമസഭയില്‍ അംഗമായി രു ന്നു. ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമയാക്കാണ്. 1988 ഒക്ടോബര്‍ 12 മുതല്‍ 1998 ഡിസംബര്‍ 3 വരെ യാണ് സുഷമ സ്വരാജ്, ഡല്‍ഹി മുഖ്യമന്ത്രിയായത്.ഭര്‍ത്താവ്: സ്വരാ ജ് കൗശാല്‍. ബാന്‍സു രി സ്വരാജ് ഏക മകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍