തൃശൂരിലെ വെള്ളക്കെട്ട്: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തൃശൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെ ന്നാവ ശ്യ പ്പെട്ടുള്ള ഹര്‍ജികളില്‍ ഹൈക്കോടതി സംസ്ഥാന സര്‍ ക്കാ രിന്റെ വിശദീകരണം തേടി. ഏനാമ്മാവ് റെഗുലേറ്റര്‍ കം ബ്രി ഡ്ജി ന്റെ ഷട്ടര്‍ അറ്റകുറ്റപ്പണി ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കണ മെന്നും വളയം ബണ്ട് പൊളിക്കാന്‍ നിര്‍ദേശിക്കണ മെന്നുമാവശ്യ പ്പെട്ട് തൃശൂര്‍ അയ്യന്തോള്‍ സ്വദേശി കെ.ടി അഗസ്റ്റിന്‍, തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ടിനു കാരണമായ അശാസ്ത്രീയമായ ബണ്ട് നിര്‍മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ എ. പ്രസാദ് എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഏനാമ്മാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജി ന്റെ ഷട്ടറുകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും കടല്‍ വെള്ളം കോള്‍പാടത്തേക്കു കയറാതെ സംരക്ഷിക്കുന്നതിനുള്ള ഈ സംവിധാനം നന്നാക്കാന്‍ നടപടിയില്ലെന്നും അഗസ്റ്റിന്റെ ഹര്‍ജി യില്‍ പറയുന്നു. 40 ലക്ഷം രൂപ ചെലവിട്ട് ഏനാമ്മാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനടുത്തായാണ് വളയം ബണ്ട് നിര്‍മിച്ചിട്ടുള്ളത്. ഓരോ മഴക്കാ ലത്തും പത്തുലക്ഷം രൂപ ചെലവിട്ട് ഇതു പൊളിക്കും. പിന്നീട് വീ ണ്ടും ബണ്ട് കെട്ടും. അടുത്തിടെ ബണ്ട് പൂര്‍ണമായും പൊളിക്കാതെ ഉയരം കുറയ്ക്കുന്ന നടപടിയാണ് ഇറിഗേഷന്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. ഇതു കരാറുകാരനെയും മത്സ്യകര്‍ ഷകരെയും സഹായിക്കാനാണ്. ഇതുമൂലം വെള്ളക്കെട്ട് തൃശൂരില്‍ രൂക്ഷമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഷട്ടര്‍ അറ്റകുറ്റപ്പണി നടത്തി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ തൃശൂര്‍ നഗരത്തിലെ അയ്യന്തോള്‍, ഉദയനഗര്‍, മൈത്രി പാര്‍ക്ക്, പ്രിയദര്‍ശിനി ഹൗസിംഗ് കോളനി, ചേറ്റുപുഴ, പുല്ലഴി, പെരിങ്ങാവ്, ചെന്പൂക്കാവ്, പൂങ്കുന്നം തുടങ്ങിയ സ്ഥലങ്ങളില്‍ ആഴ്ചകളോളം വെള്ളക്കെട്ട് രൂക്ഷമായതു ചൂണ്ടിക്കാട്ടിയാണ് എ. പ്രസാദ് ഹര്‍ജി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍