ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ചുരുക്കപട്ടികയായി

 ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക കണ്ടെത്താനുള്ള ചുരുക്ക പട്ടികയായി. ആറ് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയും പട്ടികയിലുണ്ട്. കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്‌വാദ് എന്നി വര ടങ്ങുന്ന സമിതിയാണ് പുതി യ പരിശീലകനെ തെരഞ്ഞെ ടുക്കുന്നത്. ഇതിന് മുന്നോടിയായാണ് ആറ് പേരുടെ ചുരുക്കപ്പട്ടിക ബി.സി.സി.ഐ തയ്യാറാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് താരുവും അഫ്ഗാന്‍ ടീമിന്റെ പരിശീലകനുമായ ഫില്‍ സിമണ്‍സ്, എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായ രവി ശാസ്ത്രിയുമുണ്ട്. വെള്ളിയാഴ്ച യാണ് പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം നടക്കുന്നത്. മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്താണ് അഭിമുഖം. ഇന്ത്യക്കാരനായ ഒരാള്‍ പരിശീലകസ്ഥാനത്ത് വേണമെന്നാണ് ഉപദേശക സമിതിയുടെ നിലപാട്. അങ്ങനെയെങ്കില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണയുള്ള രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍