ഐഐടി അധ്യാപകനെ മര്‍ദിച്ച സംഭവം, കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നാവശ്യം ശക്തം

 കോഴിക്കോട്. ഫോക്കസ് മാളിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ ഉത്തര്‍പ്രദേശ് കാരനായ ഐഐടി അധ്യാപകനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെത്തിയ ബംഗാളിലെ ഖരക്പൂര്‍ ഐഐടി അധ്യാപകനാണ് ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലാണ്. രണ്ടുപേര്‍ ഒളിവിലും. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. അധ്യാപകനെ മോഷ്ടാവായി ചിത്രീകരിച്ച് സുരക്ഷാ ജീവനക്കാര്‍ കൈകാര്യം ചെയ്ത രീതി കോഴിക്കോട് നഗരത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. അന്യസംസ്ഥാനത്തില്‍ നിന്നും വന്ന ഐഐടി അദ്ധ്യാപകന് ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടിവന്നത് മനുഷ്യസ്‌നേഹികളെ ലജ്ജിപ്പിക്കുന്നുവെന്നാണ് കോഴിക്കോട്ടുകാര്‍ പറയുന്നത്. അധ്യാപകനാണെന്ന് താണുകേണു പറഞ്ഞിട്ടും വളരെ ക്രൂരമായി മര്‍ദ്ദിച്ച നടപടിയില്‍ ജനരോഷം ഉയര്‍ന്നു കഴിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ ഇത്തരം വിഷയങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോഴിക്കോട് എന്‍ഐടിയില്‍ പരിശീലനത്തിനായാ ണ് പ്രശാന്ത് ഗുപ്ത കോഴിക്കോട്ടെത്തിയത്. ഇക്കഴിഞ്ഞ ദിവസം ഫോക്കസ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാ നെത്തിയതായിരുന്നു. ഭാര്യയ്ക്ക് ലിപ്സ്റ്റിക് തിരക്കുന്നതിനിടയില്‍ ഫോണ്‍കോള്‍ വന്നപ്പോള്‍ സംസാരിച്ചു പുറത്തേക്കിറങ്ങി. ഈ സമയം ലിപ്സ്റ്റിക് റോ ളുകള്‍ കയ്യില്‍ ഉണ്ടായിരുന്നു. ഇതാണ് മോഷ്ടാവെന്നു ചിത്രീകരിച്ച് സെക്യൂരിറ്റിക്കാര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചത്. കടയുടെ അകത്തു മുറിയില്‍ പൂട്ടിയിട്ട മര്‍ദിക്കുകയും ചെയ്തുവെന്നാണ് അധ്യാപകന്റെ പരാതി. മാത്രമല്ല പണവും മൊബൈല്‍ ഫോണ്‍ വിവാഹമോതിരവും വാച്ചും തട്ടിയെടുത്തു. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് എക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപ മാറ്റി എന്നും പരാതിയില്‍ പറയുന്നു. അധ്യാപകന്റെ പരാതിയില്‍ കസബ എസ് ഐ. വി. സിജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒരാളെ മര്‍ദ്ദിക്കാന്‍ ആരാണ് അനുവാദം നല്‍കിയിട്ടുള്ളത് എന്നാണ് പൊതുജനം ചോദിക്കുന്നത്. കുറ്റക്കാരനാണെങ്കില്‍ തന്നെ പോലീസിനെ വിവരമറിയിക്കുക മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. അതിനുപകരം മുറിയിലിട്ട് പൂട്ടി മര്‍ദ്ദിക്കുകയും പണവും മറ്റും അപഹരിക്കുകയും ചെയ്യുകയെന്നത് കാടത്തമാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഒളിവിലുള്ള രണ്ടുപേരെ ഉടന്‍ പിടികൂടുകയും അറസ്റ്റിലായവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നു ള്ള അഭിപ്രായം ശക്തമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍