താലൂക്ക് ആശുപത്രികളിലും സമ്പൂര്‍ണ്ണ ട്രോമാകെയര്‍ സംവിധാനമൊരുക്കും: മന്ത്രി കെ.കെ ശൈലജ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗങ്ങളില്‍ സമ്പൂര്‍ണ്ണ ട്രോമാ കെയര്‍ സംവിധാനം സജ്ജീക രിക്കു ന്നതിനാവശ്യമായ നടപടികള്‍ തുട ങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ജില്ലാ ആശുപ ത്രി അത്യാഹിത വിഭാഗത്തില്‍ അത്യാ ഹിത നിലയിലെത്തുന്നവരുടെ ശാരീരികാവസ്ഥയുടെ അടിസ്ഥാനത്തില്‍ അടിയന്തര ചികിത്സ നല്‍കുന്ന സംവിധാനം നടപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ജീവന്‍ രക്ഷാസംവിധാനങ്ങള്‍ അടങ്ങിയ 315 ആംബുലന്‍സുകള്‍ ആരോഗ്യ വകുപ്പ് വാങ്ങുന്നുണ്ടെന്നും ഇതില്‍ 100 എണ്ണം സെപ്തംബറോടെ സേവന സന്നദ്ധമാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിലെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പ്രഖ്യാപനവും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് വിഭാവനം ചെയ്ത പദ്ധതി ചേലേമ്പ്ര പഞ്ചായത്ത് നേരത്തെ തന്നെ നടപ്പാക്കി മാതൃക കാട്ടിയെന്നും കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 30 വര്‍ഷത്തെ വികസനം ചേലേമ്പ്രയില്‍ ഉണ്ടായെന്നും മന്ത്രി പറഞ്ഞു. അത്യാഹിതഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓരോരുത്തരും പ്രായോഗിക പരിജ്ഞാനം നേടണം. ചേലേമ്പ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആയുര്‍വേദ ആശുപത്രിയുടെയും വികസന കാര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തണമെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പി അബ്ദുല്‍ഹമീദ് എംഎല്‍എ അധ്യക്ഷനായി. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് സ്വാഗതവും ചേലേമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേനക വാസുദേവ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍