കശ്മീരില്‍ അസാധാരണ സൈനിക നീക്കവുമായി ഇന്ത്യ

 ശ്രീനഗര്‍ : പതിറ്റാണ്ടുകളായി ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ കീറാമുട്ടിയായി തുട രുന്ന അതിര്‍ത്തി പ്രശ്‌നം പരിഹ രിക്കാനുള്ള മധ്യസ്ഥത വഹി ക്കാ മെന്ന അമേരിക്കന്‍ നിര്‍ ദ്ദേശത്തെ തള്ളിയതിന് പിന്നാ ലെ ജമ്മുവില്‍ അസാധാരണ സൈനികനീക്കം. പടയൊ രുക്കത്തിന് സമാനമായ സൈനിക വിന്യാസമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്നത്. ഏതാനും ദിവസങ്ങളിലായി 38,000 സൈനികരെയാണ് കശ്മീരില്‍ അധികമായി കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചത്. നിലവിലുള്ള പതിനായിരക്കണക്കിന് സൈനികര്‍ക്ക് പുറമേയാണിത്. വ്യോമസേനയ്ക്കും കരസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ കാര്യത്തില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതിന്റെ സൂചനായാണിതെന്നും കരുതപ്പെടുന്നു. മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നന്നേയ്ക്കുമായി പരിഹരിക്കുന്നതിനായി തയ്യാറാക്കുന്ന 'ഗ്രാന്‍ഡ് ഡിസൈന്‍'നടപ്പിലാക്കാനായുള്ള മുന്നൊരുക്കമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ നിന്നും കുഴിബോബുകളും അമേരിക്കന്‍ നിര്‍മ്മിത എം 24 സ്‌നിപ്പര്‍ റൈഫിളും കണ്ടെത്തിയതിന് പിന്നാലെയാണ് സൈനിക നീക്കം വേഗത്തിലാക്കിയത്. സുരക്ഷ പ്രശ്‌നമുണ്ടെന്ന മുന്നറിയിപ്പ് നല്‍കി തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും എത്രയും പെട്ടെന്ന് താഴ്‌വര വിട്ട് പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷ ഭീഷണി നേരിടുന്നതിനു വേണ്ടതിലും പതിന്‍മടങ്ങ് സൈനിക വിന്യാസം ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലും ജമ്മുകശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. കാര്യത്തില്‍ മോദി ഗവണ്‍മെന്റ് ഒരു 'ഗ്രാന്‍ഡ് ഡിസൈന്‍' നടപ്പാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് കരുതുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍