മോദിക്കും മുന്നേ നിര്‍ണായക ദൗത്യവുമായി ഡോവല്‍ റഷ്യയിലെത്തി


ന്യൂഡല്‍ഹി : കശ്മീര്‍ വിഷയം പാകിസ്ഥാന്‍ അന്താരാഷ്ട തലത്തില്‍ ചര്‍ച്ചയാക്കാനു ദ്ദേശിക്കുന്ന വേളിയില്‍ നിര്‍ണായക ദൗത്യവുമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയി ലെത്തി. കശ്മീര്‍ വിഷയത്തെ ചൈനയുടെ പിന്തുണയോടുകൂടി യു.എന്‍ രക്ഷാസമിതിയില്‍ എത്തിച്ച പാകിസ്ഥാന്റെ നീക്കത്തെ മുളയിലേ നുള്ളിയത് റഷ്യയുടെ പിന്തുണയോടു കൂടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോവല്‍ റഷ്യയിലെത്തുന്നത്. റഷ്യന്‍ ഇടപെടലിനു പിന്നാലെ രക്ഷാസമിതിയിലെ ചൈനയൊഴി കെയു ള്ള മറ്റെല്ലാ സ്ഥിരാംഗങ്ങളും കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് സ്വീകരിച്ചത്.അടുത്തമാസം റഷ്യയിലെ വ്‌ളാദിവൊസ്‌ടോകില്‍ വച്ചുനടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിക്ക് പങ്കെടുക്കുവാനായി നരേന്ദ്ര മോദി എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോ ടിയാ യുള്ള ചര്‍ച്ചവിഷയമടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനും, ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള നിര്‍ണായക തീരുമാനങ്ങള്‍ അറിയിക്കുവാനു ഡോവല്‍ ഇപ്പോള്‍ റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകതയെ കുറിച്ചും സ്വീകരിക്കേണ്ട നടപടികളെകുറിച്ചും റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവുമായി ഡോവല്‍ ചര്‍ച്ച നടത്തും. ഇതിനുപുറമേ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഡയറക്ടറുമായും ഡോവല്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഉച്ചകോടിക്കായി അടുത്തമാസം റഷ്യയിലെത്തുന്ന നരേന്ദ്രമോദി റഷ്യയുമായി ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ചും റഷ്യയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍