കേന്ദ്ര സര്‍ക്കാര്‍ അവഗണന കാട്ടുന്നു: എ.വിജയരാഘവന്‍

കണ്ണൂര്‍: എല്ലാ മേഖലയിലും കേരളത്തെ അവഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. അവഗണന തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും നീതിയും പരിഗണനയും ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ബഡ്ജറ്റിലെ കേരള വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഹെഡ് പോസ്‌റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തില്‍ പോലും കേന്ദ്രം പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായും പ്രളയവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കിയില്ലെന്നും എല്‍.ഡി.എഫ് അദ്ദേഹം പറഞ്ഞു. കെ.പി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, അഡ്വ.പി.സന്തോഷ് കുമാര്‍, പി.പി.ദിവാകരന്‍, കെ. ജയപ്രകാശ്, അഡ്വ.. എ.ജെ.. ജോസഫ്, പറക്കാട്ട് മുഹമ്മദ്, ജോസ് ചെമ്പേരി,കെ.കെ. രാജന്‍, കെ.പി സുധാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.. കെ..പി.. സഹദേവന്‍ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍