മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുക ഏറ്റവും വലിയ ആഗ്രഹം:രവി വള്ളത്തോള്‍

 മലയാള സിനിമയിലെ സ്വഭാവ നടന്മാരില്‍ എന്നും മുന്നില്‍ തന്നെയാണ് രവി വള്ളത്തോള്‍. കോട്ടയം കുഞ്ഞച്ചന്‍, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദര്‍ തുടങ്ങി ഇടുക്കി ഗോള്‍ ഡി ല്‍ വരെ ശ്രദ്ധേയമായ കഥാ പാ ത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലു മൊത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് തനിക്ക് നഷ്ടമാണെന്ന് പറയുകയാണ് രവി വള്ളത്തോള്‍. ഒരേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സീനില്‍ അഭിനയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലാലുമൊത്ത് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് രവി വള്ളത്തോള്‍ പറയുന്നു.രവി വള്ളത്തോളിന്റെ വാക്കു ക ള്‍' എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹന്‍ലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സിനിമ യില്‍ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേര്‍ക്കു നേരെ നിന്ന് അഭിനയി ച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടെങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, 'ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ'...ഞാന്‍ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാല്‍ ആയിരുന്നു നായകന്‍, രേവതിക്കൊരു പാവക്കുട്ടി'.കാലാപാനിയില്‍ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകള്‍ കാരണം അന്നതിന് കഴിഞ്ഞില്ലെന്നും രവി വള്ളത്തോള്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍