ഷുഹൈബ് വധക്കേസ്, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്ത കന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈ ക്കോ ടതി ഡിവിഷന്‍ ബെഞ്ചി ന്റെ ഉത്തരവ്. നേരത്തെ സി. ബി.ഐ അന്വേഷണം നടത്ത ണമെന്ന് ഹൈക്കോടതി സിംഗി ള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാല്‍ പാഷ അന്വേ ഷണം സി.ബി.ഐക്ക് വിട്ടത്.അതേസമയം, നീതിക്കായുള്ള പോരാ ട്ടം തുടരുമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി വക്കീലിനെ നിയമിച്ചാ ണ് ഈ വിധി സ്വന്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ഫെബ്രുവരി 12ന് രാത്രിയാണ് എടയന്നൂരിലെ തട്ടുകടയില്‍ ഷു ഹൈ ബിനെ കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. കേസില്‍ 17 പേര്‍ അറസ്റ്റിലായി. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി കെ.പി. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പ്പെടും. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാ നവ്യാപക സമരം നടത്തിയിരുന്നു. പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഷുഹൈബിന്റെ കൊലപാതകമെന്ന ആരോ പണം സി.പി.എമ്മിനെ പ്രതിരോധത്തിലുമാക്കി. ഒന്നാംപ്രതി ആകാശ് ഉള്‍പ്പെടെ പ്രതികളായ നാലുപേരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍