പാലായില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും


കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ്എമ്മിനു ള്ളില്‍ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാര്‍ഥിയാക്ക ണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. പാലായില്‍ സ്ഥാനാര്‍ഥി യെന്ന നിലയില്‍ അവതരിപ്പിക്കാവുന്ന മുഖങ്ങള്‍ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വര്‍ധിപ്പി ക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് പാലായില്‍ ജോസ് വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതു വികാരം. ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍