കശ്മീരില്‍ വന്‍പ്രതിഷേധം; ജനങ്ങള്‍ക്കു നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് കാഷ്മീരില്‍ വന്‍പ്രതിഷേധം. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേ ധവുമായി തെരുവില്‍ ഇറങ്ങിയത്. ഇവര്‍ക്കു നേരെ സൈന്യം പെല്ലറ്റ് തോക്കുകള്‍ പ്രയോഗിച്ചു. അഞ്ച് ദിവസം മുമ്പ് പ്രതിഷേധത്തെ തുട ര്‍ന്ന് സൈന്യം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രദേ ശത്താണ് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കു ശേഷം വീണ്ടും പതിനായിരങ്ങള്‍ തെ രവിലിറങ്ങിയത്. പ്രദേശത്തെ വാര്‍ത്താ വിനമയ സംവിധാ ന മെ ല്ലാം സൈന്യം റദ്ദാക്കിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍, ഇ ന്റര്‍നെറ്റ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അഞ്ഞൂറോളം രാ ഷ്ട്രീ  യ നേതാക്കളേയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ശ്രീനഗറിലെ സൗറയിലാണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. പ്രതി ഷേധക്കാരെ പോലീസ് വിരട്ടിയോടിച്ച് എയ്‌വ പാലത്തില്‍ കയറ്റി. ഏതാനും കുട്ടികളും സ്ത്രീകളും പാലത്തില്‍നിന്നും നദി യിലേക്കു ചാടി. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ ആളുകളെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പോലീസ് തങ്ങളെ ഇരുവശത്തുനിന്നും ആക്ര മി ക്കുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്നതിനെ തുടര്‍ന്ന് കൂടുതല്‍ സൈനികരെ പ്രദേശ ങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍