പ്രളയം: മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ

  • അടിയന്തര സഹായം 10,000 രൂപ
  • വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം
തിരുവനന്തപുരം: പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കാനും യോഗം തീരുമാനിച്ചു. ധനസഹായം നല്‍കേണ്ടവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോടും വില്ലേജ് ഓഫീസര്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന പട്ടികയില്‍ എന്തെങ്കിലും ആക്ഷേപമുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷമാകും സാമ്പത്തിക സഹായം കൈമാറുക. സാമ്പത്തിക സഹായം കൈപ്പറ്റുന്നവരില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍