ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിദേശമലയാളി സംഘടന

കോട്ടയം: ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ മലയാളി സംഘടന നടത്തുന്ന കലാസന്ധ്യയിലെ വരുമാനം കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്. ചെറുപ്പക്കാരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാട്ടിലുള്ള നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നതടക്കമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (പൂമ) നടത്തുന്നത്. ഈ വര്‍ഷം 13 പേര്‍ക്ക് 50,000 രൂപ വീതവും ഏഴ് പേര്‍ക്ക് 25,000 രൂപ വീത വും ധനസഹായം നല്‍കി. ഫണ്ട് വിതരണം പാലാ ബ്ലൂമൂണ്‍ ഓഡി റ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമ്മേളനത്തില്‍ ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. പൂമ പ്രസിഡന്റ് ടോജോ തോമസ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്എം നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ലാലിച്ചന്‍ ജോര്‍ജ്, അഡ്വ. ബിനു പുളിക്കകണ്ടം, പി.എം. മാത്യു, ആന്റോ മണവാളന്‍, ജോസുകുട്ടി പൂവേലില്‍, ബിജു പാതിരാമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍