സിനിമാ ജീവിതത്തിന് അന്ത്യം കുറിക്കാനുള്ള ബോളിവുഡ് താരം സൈറ വസീമിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി 'ദംഗല്‍' സംവിധായകന്‍.

 സൈറയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നതായി സംവിധായകന്‍ നിതേഷ് തിവാ രി പറഞ്ഞു. 2016ല്‍ പുറത്തിറ ങ്ങിയ നിതേഷിന്റെ ദംഗല്‍ ചിത്ര ത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സൈറ വ സീം, തൊട്ടടുത്ത വര്‍ഷം സീക്ര ട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തി ലും അഭിനയിച്ചിരുന്നു. തുടര്‍ ന്നാണ് അഭിനയ ജീവിതത്തോട് വിട പറയുന്നതായി സൈറ സോഷ്യല്‍ മീഡിയയിലൂടെ അറിയി ച്ചത്. സൈറയുടെ പിന്‍മാറ്റം ബോളിവുഡിന് നഷ്ടം തന്നെയാണ്. എന്നാല്‍, കാര്യങ്ങള്‍ അവളുടെ ഭാഗത്ത് നിന്നും കൂടി മനസ്സി ലാക്കേണ്ടതുണ്ട്. സിനിമയിലല്ല സൈറയുടെ മനസ്സെങ്കില്‍ ആ തീരുമാനത്തെ ബഹുമാനിക്കുന്നു. ഒരോരുത്തര്‍ക്കും അവരുടേതായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും നിതേഷ് തിവാരി പറഞ്ഞു. എല്ലാ ആശംസകളും താരത്തിന് അറിയിച്ച നിതേഷ്, അവള്‍ ഉദ്ദേശിച്ചതെന്തൊ അത് ലഭിക്കട്ടെയെന്നും ആശംസിച്ചു. വിശ്വാസ കാര്യങ്ങള്‍ക്ക് തടസ്സം വന്നതിനാല്‍ സിനിമ ഉപേക്ഷിക്കുന്നതെന്നാണ് ദേശീയ പുരസ്‌ക്കാര ജേതാവായ താരം നേരത്തെ പറഞ്ഞത്. ഫര്‍ഹാന്‍ അക്തര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ അഭിനയിച്ച ദ സ്‌കൈ പിങ്ക് ആണ് സൈറയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍