ഹാജിമാര്‍ മിനായിലേക്ക് നീങ്ങി തുടങ്ങി

 മക്ക:ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയില്‍ നിന്നും ഹാജിമാര്‍ മിനായിലേക്ക് നീങ്ങി തുടങ്ങി. ഇരുപത് ലക്ഷത്തോളം ഹാജി മാര്‍ ക്കായി ലക്ഷത്തിലേറെ ബ സ് സര്‍വീസുകളാണ് നട ത്തുന്ന ത്. ഓരോ ഹജ്ജ് ഏജന്‍ സി ക്കും പ്രത്യേകമാണ് ബസ്സുകള്‍. മക്ക യിലെത്തുന്ന ഓരോ ഹാജിക്കും ഒരു ഉത്തരവാദിത്തമുള്ള ആളുണ്ടാകും. അവരാണ് മുതവ്വിഫുമാര്‍. അഥവാ ഏജന്റുമാര്‍. ഇവരുടെ ബസ്സിലാണ് ഹാജിമാര്‍ മിനാ യി ലേ ക്കെത്തുന്നത്. ഇവര്‍ക്കാണ് ഹാജി മടങ്ങും വരെ സേവനത്തിനുള്ള ചുമതല. ഇന്ന് പതിനായിരക്കണക്കിന് ബസ്സുകളാണ് മിനായി ലേ ക്കൊ ഴുകുന്നത്. ഇവരെ മുതവ്വിഫുമാരുടെ കീഴിലുള്ള ജീവനക്കാര്‍ സ്വീകരിക്കും. ഭക്ഷണവും വെള്ളവും സഹായവും നല്‍കും. അറ ഫയിലേക്കുള്ള യാത്രയും തിരിച്ച് തമ്പുകളിലെത്തിക്കുന്നതും ഇവര്‍ തന്നെ. അറഫയിലും ഇതേ മുതവ്വിഫുമാര്‍ക്കുള്ള സ്ഥലത്ത് ഇവരെ യെത്തിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. ട്രെയിന്‍ സേവനമില്ലാ ത്ത വരെ ബസ് മാര്‍ഗം കൊണ്ടു പേകും. നാളെ രാത്രി വരെ മിനാ യിലേ ക്കും, മറ്റന്നാള്‍ അറഫയിലേക്കും ഹാജിമാരെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍