ശിഷ്യന്റെ സിനിമയില്‍ അതിഥി താരമായി ജിത്തു ജോസഫ്

 താന്‍ സാഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍ പറഞ്ഞു നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. യുവ താരം ദീപക് പറമ്പേല്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് എത്തുന്നത്. സ്വന്തം പേരില്‍ തന്നെയാണ് ജീത്തു ജോസഫിന്റെ രംഗപ്രവേശം. താന്‍ സാഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം സിനിമയില്‍ പറയുന്നതെന്ന് സംവിധായകന്‍ വിവേക് ആര്യന്‍ പറഞ്ഞു. ചിത്രത്തില്‍ നായക കഥാപാത്രം ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. ചിത്രത്തില്‍ സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് പിന്നിട്ട കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ദീപക് അഭിനയിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍