കുവൈത്തില്‍ ഫയല്‍ ഓപ്പണിംഗ് ഫീസ് ആരോഗ്യമന്ത്രാലയം നിര്‍ത്തലാക്കി

 കുവൈത്ത്:കുവൈത്തില്‍ സ്വകാര്യ ആശുപത്രികളും ക്ലിനിക്കു കളും ഈടാക്കിവരുന്ന ഫയല്‍ ഓപ്പണിംഗ് ഫീസ് ആരോഗ്യമ ന്ത്രാലയം നിര്‍ത്തലാക്കി. ചികിത്സ തേടിയെത്തുന്നവരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി കള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് മന്ത്രാലയത്തന്റെ നടപടി. ആരോഗ്യാമന്ത്രാലയത്തിലെ പ്രൈവറ്റ് മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ നജ്ജാര്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്ത ആരോഗ്യസ്ഥാപ നങ്ങള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡോ. ഫാത്തിമ ന ജ്ജാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ആശുപത്രികളിലെ ഫയല്‍ ഓപ്പണിങ് ഫീസ് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം വര്‍ഷങ്ങളായി സര്‍ക്കാരിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച് ജി.സി.സി തലത്തില്‍ തന്നെ പഠനം നടന്നുവരികയാണെന്നും കുവൈത്തില്‍ ഇത് ഉടന്‍ നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള ചികിത്സനരക്കുകള്‍ വര്‍ധിപ്പിച്ചതിന്റെ ചുവടു പിടിച്ചു സ്വകാര്യ ക്ലിനിക്കുകളും നിരക്കുകളില്‍ വര്‍ദ്ധന നടപ്പാ ക്കിയിരുന്നു. ഇതിനു പുറമെയാണ് ചകിത്സാനടപടികള്‍ ആരംഭി ക്കുന്നതിനു മുമ്പ് ഫയല്‍ ഓപ്പണിംഗ് എന്ന പേരിലും സ്വകാര്യ ക്ലിനി ക്കുകള്‍ രോഗികളില്‍ നിന്ന് പണം ഈടാക്കുന്നത്. പല സ്ഥാപന ങ്ങളും വ്യത്യസ്ത നിരക്കിലാണ് ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന്ഫീസ് ഈടാക്കുന്നത്. ഒരു ദീനാര്‍ മുതല്‍ അഞ്ചു ദീനാര്‍വരെയാണ് സാധാ ര ണഗതിയില്‍ ക്ലിനിക്കുകള്‍ ഈടാക്കുന്നത്. ഫയല്‍ ഓപണിംഗിന് വലിയ തുക ഈടാക്കുന്ന ആശുപത്രികളും രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് താഴ്ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് വലിയ ആശ്വാസമാകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍