കോഹ്‌ലിയുടെയും ശാസ്ത്രിയുടെയും താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നു: ആരോപണം തള്ളി മുഖ്യസെലക്ടര്‍

മുംബൈ: നായകന്‍ വിരാട് കോ ഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്ത്രിയുടെയും താത്പ ര്യങ്ങള്‍ക്ക് വഴങ്ങിയാണ് സെല ക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തി ക്കു ന്നതെന്ന ആരോപണം തള്ളി ബിസിസിഐ മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ്. ലോകകപ്പ് സെമിഫൈ നലിലെ തോല്‍വി ക്ക് ശേഷവും വിരാട് കോഹ്‌ലി യെ ഏകദിന ക്യാപ്റ്റന്‍ സ്ഥാന ത്ത് നിലനിര്‍ത്തുന്നത് ചോദ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോഹ്‌ലി യുടെയും ശാസ്ത്രിയുടെയും താളത്തിന് തുള്ളുകയാണ് സെലക്ഷന്‍ കമ്മിറ്റി എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇതിനെ തി രേ യാണ് മുഖ്യസെലക്ടര്‍ തന്നെ രംഗത്തുവന്നത്. ഗാവസ്‌കറി ന്റെ പ്രതികരണം വളരെ നിര്‍ഭാഗ്യകരമാണ്. ഇത്തരം ആരോപണങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയെ തളര്‍ത്തുന്നില്ല. ഇതിഹാസ താരങ്ങളോട് സെലക്ഷന്‍ കമ്മിറ്റിക്ക് ബഹുമാനമുണ്ട്. വിമര്‍ശനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളും. അവര്‍ക്ക് എല്ലാ വിഷയത്തിലും അഭിപ്രായം കാണും. പക്ഷേ, സെലക്ഷന്‍ കമ്മിറ്റി എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ടീം തെരഞ്ഞെടുക്കുന്നതെന്നും ആരോപണങ്ങള്‍ തളര്‍ത്തില്ലെന്നും എം.എസ്.കെ.പ്രസാദ് പറഞ്ഞു. സുനില്‍ ഗാവസ്‌കറിന്റെ പ്രസ്താവനയ്‌ക്കെതിരേ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ലോകകപ്പ് സെമിഫൈനല്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോഹ്‌ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ഗാവസ്‌കറുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം.ലോകകപ്പില്‍ ഏഴ് ജയവും രണ്ടു തോല്‍വിയും നേടിയാണ് ടീം ഇന്ത്യ മടങ്ങിയതെന്നും സെമിയിലേത് പൊരുതിയുള്ള തോല്‍വിയല്ലേ എന്നുമായിരുന്നു മഞ്ജരേക്കറുടെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍