ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും: മന്ത്രി

 കോഴിക്കോട്: ഇഎസ്‌ഐ പദ്ധതി ശക്തി പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരി ക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഫറോ ക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. ഇഎസ്‌ ഐ പദ്ധതി വിപുലപ്പെടുത്തി തൊഴി ലാളി കള്‍ക്കും കുടുംബത്തിനും കൂടു തല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോ തെറാപ്പി, ഡയാലി സിസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരു മാനിച്ചത്. മുളങ്കുന്നത്ത്കാവ് ഇഎസ്‌ഐ ആശുപത്രിയില്‍ അഞ്ച് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ഒളരിക്കര ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് എന്നിവ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് ഇഎസ്‌ഐ ആശുപത്രികളിലും തീവ്ര പരിചരണ യൂണിറ്റു കള്‍ ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരിക യാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍