വാഹന നിര്‍മാണം കുറയ്ക്കുന്നത് തുടരും

 മുംബൈ: വാഹനവില്പന കുറ ഞ്ഞ തിനെത്തുടര്‍ന്ന് വാഹന നിര്‍മാതാക്കള്‍ ഉത്പാദനം കുറ യ്ക്കുന്നത് തുടരും. പ്രമുഖ യൂട്ടി ലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജൂലൈ സെപ്റ്റംബര്‍ ത്രൈമാസത്തില്‍ തങ്ങളുടെ പ്ലാന്റുകളുടെ പ്രവൃ ത്തിദിനത്തില്‍ എട്ടു മുതല്‍ 14 ദിവസം വരെ കുറവ് വരുത്തും. ഈ കാലയളവില്‍ പ്ലാന്റുകള്‍ അട ച്ചിടാനാണ് തീരുമാനം. ഏപ്രില്‍ജൂണ്‍ ത്രൈമാസത്തില്‍ മാരുതി സുസുകി, ടൊയോട്ട, ഹോണ്ട കാര്‍സ് ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നി വ ഉത്പാദനം 718 ശതമാനം കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ത്രൈ മാ സമാണ് മഹീന്ദ്ര ഉത്പാദനം കുറയ്ക്കുന്നത്. ഏപ്രില്‍ജൂലൈ കാല യളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആകെ ആഭ്യന്തര വാഹന വില്പന എട്ടു ശതമാനം തലേ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞി രു ന്നു. ഈ കാലയളവില്‍ 1.62 ലക്ഷം വാഹനങ്ങളാണ് മഹീന്ദ്രയില്‍ നിന്ന് നിരത്തിലെത്തിയത്. എന്നാല്‍, യാത്രാവാഹനങ്ങളുടെ വില്പനയില്‍ 30 ശതമാനം കുറവുണ്ടായി. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വില്പനയിടിവാണിത്. കൊമേഴ്‌സല്‍ വാഹനങ്ങളുടെ വില്പനയിലാവട്ടെ പത്തു ശതമാനമാണ് കുറവ്. അതേസമയം, ടാറ്റാ മോട്ടോഴ്‌സിന്റെ പൂനയിലും ജംഷഡ്പുരിലുമുള്ള പ്ലാന്റുകള്‍ ഈ മാസം എട്ടു മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. വാഹനങ്ങളുടെ ബുക്കിംഗ് അനുസരിച്ച് ഉത്പാദനം നടത്താന്‍ ജീവനക്കാരുടെ ഷിഫ്റ്റ് ക്രമീകരിക്കാനാണ് ഇവ അടച്ചിട്ടത്. കമ്പനിയുടെ സനന്ദിലെ പ്ലാന്റ് ജൂണില്‍ ഏഴു ദിവസത്തോളം അടച്ചിട്ടിരുന്നു. മാരുതി സുസുകിയാവട്ടെ മനേസറിലെയും ഗുരുഗ്രാമിലെയും പ്ലാന്റുകള്‍ ജൂണില്‍ എട്ടു ദിവസം അടച്ചിട്ടിരുന്നു. ഹോണ്ട കാര്‍സ് ഇന്ത്യയും മൂന്നു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി. ഇരുചക്ര വാഹന വിഭാ ഗത്തില്‍ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈ ക്കി ള്‍, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയും ഉത്പാദനം കുറച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍