തുലാവര്‍ഷം കനിയുമെന്ന് പ്രതീക്ഷ; ലോഡ് ഷെഡിംഗ് ഉടനില്ല

തിരുവനന്തപുരം: മഴക്കുറവ് മൂലം ഡാമുകളില്‍ വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. വര്‍ഷകാലത്ത് കുറഞ്ഞ മഴ തുലാം മാസത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ എസ് ഇ ബി മുന്നോട്ടു പോകു ന്നത്. നിലവില്‍ വൈദ്യുതിക്ക് അനുഭവപ്പെടുന്ന കുറവ് കേന്ദ്ര പൂളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയും പരിഹരി ക്കാനാണ് ശ്രമം.കാലവര്‍ഷം പകുതി പിന്നിട്ടിട്ടും മഴ ശക്തമാകാതെ വന്നതോടെ ഡാമുകളില്‍ വന്‍ തോതില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ഡാമായ ഇടുക്കിയില്‍ കാല്‍ ശതമാനം മാത്രം വെള്ളമാണുള്ളത്. മറ്റ് ഡാമുകളുടെയും അവസ്ഥ വിഭിന്നമല്ല.ഇതുവരെ 32 ശതമാനം മഴക്കുറവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. വര്‍ഷകാലത്തുണ്ടായ മഴക്കുറവ് തുലാവര്‍ഷത്തിലൂടെ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കെഎസ്ഇബി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍