നെഹ്‌റുട്രോഫി വള്ളം കളി ഇന്ന്

ആലപ്പുഴ: കാത്തിരുന്ന ആ ദിനമെ ത്തി. ഇനി നിമിഷങ്ങള്‍മാത്രം. യു ദ്ധമാണ്. ജലയുദ്ധം. കരുത്തന്‍മാര്‍ കപ്പ് ഉയര്‍ത്തും. പിന്നെ, ആഘോഷ മാണ്. ആനന്ദമാണ്... മാസങ്ങള്‍ നീ ണ്ട കാത്തിരിപ്പിനൊടുവില്‍ നെഹ്രു ട്രോഫി വള്ളംകളി എത്തുകയാണ്. ഇത്തവണ കാത്തിരിപ്പിന്റെ വലിയ കഥതന്നെയുണ്ട് വള്ളംകളി പ്രേമിക ളുടെ മനസ്സില്‍. മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് നടത്തേണ്ടിയിരുന്നതാ യിരു ന്നു വള്ളംകളി. എന്നാല്‍, കാലവര്‍ഷം ചതിച്ചപ്പോള്‍ വള്ളംകളി മാറ്റിവെക്കേണ്ടിവന്നു. എന്നാലും, ആവേശം ചോരാതെ ക്ലബ്ബുകാരും തുഴച്ചില്‍ക്കാരും പുതിയ തിയതിക്കായി കാത്തിരുന്നു. തീയതി പ്രഖ്യാപിച്ചതുമുതല്‍ വീണ്ടും സജീവമായി ക്യാമ്പുകള്‍. ആവേശം വീണ്ടും കൊടുമുടി കയറി. ഒരാഴ്ചയോളം ഉശിരന്‍ പരിശീലനമാണ് ക്ലബ്ബുകാര്‍ നടത്തിയത്. ലക്ഷങ്ങള്‍ പരിശീലനത്തിനായി വീണ്ടും പൊടിച്ചെങ്കിലും പരിഭവങ്ങളൊന്നുമില്ല അവര്‍ക്ക്. വള്ളംകളി തുഴയേന്തുന്നവര്‍ക്ക് വികാരമാണ്.നെഹ്രുട്രോഫി പൂരത്തിനൊപ്പം ഇത്തവണ സി.ബി.എല്ലിനും കൂടി കൊടികയറുമ്പോള്‍ ആവേശം അമരത്താകും. മുഖ്യാതിഥിയായി സച്ചിന്‍ എത്തുമ്പോള്‍ പുന്നമട ഇളകിമറിയും. എല്ലാവഴികളും ഇനി പുന്നമടയിലേക്കാണ്... 81 ജലരാജാക്കന്മാരാണ് നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ മൂന്ന് വള്ളങ്ങളും ഉള്‍പ്പെടെ 23 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും.കൂടാതെ വെപ്പ് എ വിഭാഗത്തില്‍ 12 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ ആറ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 10 വള്ളങ്ങളും നാല് ചുരുളന്‍ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 58 ചെറുവള്ളങ്ങള്‍ ആണ് മത്സരരംഗത്തുള്ളത്. സി.ബി.എല്‍. സംപ്രേക്ഷണം നാലുമുതല്‍ അഞ്ചു മണിവരെയായിരിക്കും.സ്റ്റാര്‍ട്ടിങ്ങിന് കഴിഞ്ഞ തവണ പ്രവര്‍ത്തിപ്പിച്ച മാഗ്‌നറ്റിക് സംവിധാനം ഉപയോഗിക്കും. ഫോട്ടോ ഫിനിഷിങ് സമ്പ്രദായവും ഉണ്ടാകും. ഫോട്ടോ ഫിനിഷിങ് സംവിധാനത്തിലൂടെ വള്ളങ്ങളുടെ മത്സരം പൂര്‍ത്തിയാകുന്ന നിമിഷംതന്നെ എല്‍.ഇ.ഡി.യിലൂടെയും പ്രിന്റ് ഔട്ട് ആയും മത്സരഫലം അറിയാന്‍ കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍