പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കരകയറാതെ കുമരകത്തെ ടൂറിസം

കോട്ടയം:പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും കരകയറാതെ കുമരകത്തെ ടൂറിസം. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മണ്‍സൂണ്‍ ടൂറിസവും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല. ഇതോടെ വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ ദുരിതത്തിലാണ്. പ്രളയം കുറച്ചൊന്നുമല്ല കുമരകത്തെ ടൂറിസത്തിന് വെല്ലുവിളിയായത്. അതില്‍ നിന്നും കരകയറാന്‍ ഇതുവരെ സാധിച്ചിട്ടില്ല.ഡിസംബര്‍ മുതല്‍ മെയ് വരെ മേഖലയില്‍ ചെറിയ ഉണര്‍വുണ്ടായി. എന്നാല്‍ മണ്‍സൂണ്‍ ടൂറിസം പൂര്‍ണ്ണമായി പരാജയപ്പെട്ടു. വിദേശികളുടേയും സ്വദേശികളുടേയും വരവ് ഒരുപോലെ കുറഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുന്നത്. കെ.ടി.ഡി.സിക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഉത്തരവാദിത്വ ടൂറിസം പദ്ധതിയടക്കം നടപ്പാക്കിയെങ്കിലും വിനോദ സഞ്ചാരികള്‍ എത്താത്തത് തിരിച്ചടിയാണ്. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മറ്റ് മാര്‍ക്ഷങ്ങള്‍ തേടേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍