തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ജോജു, ആദ്യ ചിത്രം ധനുഷിനോടൊപ്പം

തമിഴില്‍ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോര്‍ജ്. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണിത് . മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. ഈ മാസം ഒടുവില്‍ ചിത്രീകരണം ആരംഭിക്കും. ലണ്ടന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഗ്യാങ്സ്റ്റര്‍ കഥയാണിത് . മലയാളിയായ വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. ശ്രീയാസ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഹോളിവുഡ് താരം അല്‍പാച്ചിനോയും അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍