മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ വേണ്ട; ഒറ്റക്കെട്ടായി പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ (ഇവിഎം) വേണ്ട ബാലറ്റ് പേപ്പര്‍ മതിയെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ട്. കോണ്‍ഗ്രസ്, എന്‍സിപി, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) എന്നീ പാര്‍ട്ടികള്‍ക്ക് പുറമേ മറ്റ് ചെറിയ പാര്‍ട്ടികളുടെ ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെ ടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇത് ജനങ്ങളുടെ മനസില്‍ നിരവധി സംശയങ്ങള്‍ ഉണ്ടാക്കിയെന്നും അതിനാല്‍ ഇവിഎം ഉപേക്ഷിച്ച് ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാകണമെന്നും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇവിഎം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് രാജ്യത്താകെ നിരോധിക്കണമെന്ന് എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളും ഇതേ ആവശ്യവുമായി ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.അതേസമയം പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. ഇവിഎം മെഷീനുകളെ കുറ്റം പറയാതെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ട്ടികള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍