ഒക്ടോബര്‍ രണ്ട് മുതല്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് നിരോധനം

ന്യൂഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി മുതല്‍ പു ന:രുപയോഗിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ദേശീ യ തലത്തില്‍ നിരോധനം. പ്ലാസ്റ്റിക് ബാഗുകള്‍, കപ്പുകള്‍, സ്‌ ട്രോ,  സഞ്ചികള്‍, പ്ലേറ്റ്, ചെറിയ കുപ്പികള്‍ എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇവയുടെ നിര്‍മ്മാണവും ഇറക്കുമതിയും പൂര്‍ ണമായും തടയും. ചില എയര്‍ ഇന്ത്യ വിമാനങ്ങളിലും ഒക്ടോബര്‍ രണ്ട് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്, അലൈന്‍സ് വിമാനങ്ങ ളിലായിരിക്കും  നിരോധനം ഏര്‍പ്പെടുത്തുക. രണ്ടാംഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും ഇത് ബാധകമാക്കും. സംബന്ധിച്ച് പ്രധാന മ ന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപനം നടത്തും. ഇകൊ മേഴ്‌സ് കമ്പനികളോടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണും ഫ്‌ലിപ്കാര്‍ട്ടും പോലെയുള്ള കമ്പ നികള്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുമ്പോഴും അല്ലാതെയും മറ്റും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധനങ്ങള്‍ പൊതിയുന്നത്. ഇന്ത്യയിലെ 40 ശതമാനം പ്ലാസ്റ്റിക് ഉപഭോഗവും ഇത്തരം കമ്പനികളിലാണ് നട ക്കുന്നത്. 2022ഓടെ പ്ലാസ്റ്റിക് വസ്തുക്കളെ പൂര്‍ണമായും തുടച്ച് നീക്കാ നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍