തിലകനില്‍ കണ്ട പ്രതിഭ ആ നടനില്‍ കാണാന്‍ സാധിക്കുന്നുണ്ട്: ജോഷി

കലാകാരന്മാര്‍ക്ക് മരണമില്ല എന്ന് പറയാറുണ്ട്. അവര്‍ എന്നും പ്രക്ഷകരുടെ മനസില്‍ ഉണ്ടാ കും. അത്തരത്തിലൊരാളാണ് മലയാള സിനിമയുടെ പെരുന്ത ച്ചന്‍ എന്ന് ആരാധകര്‍ സ്‌നേഹ ത്തോടെ വിളിച്ച തിലകന്‍. അദ്ദേഹം നമ്മെ വിട്ടുപോയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഇന്നും ജനഹൃദയങ്ങളില്‍ അദ്ദേഹമുണ്ട്. ഇപ്പോഴിതാ തിലകനില്‍ കണ്ട ആ പ്രതിഭ പുതുതലമുറയിലെ ഒരു നടനില്‍ താന്‍ കാണുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ജോഷി. ചെമ്പന്‍ വിനോദിലാണ് തിലകനിലെ പ്രതിഭയെ കാണു ന്നതെന്ന് ജോഷി പറഞ്ഞു. 'ഒരു സിനിമയെപ്പറ്റി നന്നായി മനസി ലാക്കിയ ശേഷമേ ചെമ്പന്‍ വിനോദ് അഭിനയിക്കുകയുള്ളു. അ തൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്പന്‍ വിനോദില്‍ എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്'ജോഷി പറഞ്ഞു.ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോഷി ഇക്കാര്യം പറഞ്ഞത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ലെ പ്രധാന കഥാപാത്രമായിട്ടെത്തുന്നത് ചെമ്പന്‍ വിനോദാണ്. ആഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍