നെടുമ്പാശേരി വിമാനത്താവളം അടച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഏഴ് വിമാനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളം കയറിയതുമായാണ് റിപ്പോര്‍ട്ട്. മഴ മാറിയാല്‍ ഞായറാഴ്ച വൈകിട്ട് മൂന്നിനേ തുറക്കുകയുള്ളുവെന്നും സിയാല്‍ അറിയിച്ചു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം. അതേസമയം, ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍തിരുവനന്തപുരം ഇന്റര്‍സിറ്റി ,ബംഗളുരു കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ആലപ്പുഴ പാസഞ്ചറും ആലപ്പുഴഎറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍