മലബാറിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ

 തിരുവനന്തപുരം: മലബാറിലും വടക്കന്‍ ജില്ലകളിലും മഴ തുടരു കയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴയുടെ ശക്തി കുറഞ്ഞു. ഡാമുകളില്‍ ജലനിരപ്പ് കുറയുന്നു.പുഴകള്‍ കര കവിഞ്ഞ് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. മലപ്പു റത്ത് നിലമ്പൂരും കവളപ്പാറയും വയനാട് മേപ്പാടിയും കണ്ണൂര്‍ ശ്രീ കണ്ഠാപുരവും കോഴിക്കോട് മാവൂരും പ്രളയക്കെടുതികളുടെ പി ടിയിലായി. കണ്ണൂര്‍ ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശ ക്തി യായി പെയ്യുകയാണ്.ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞ് ഒഴുകുന്നു. ഭാര ത പ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു. തൃശൂരില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്. ചാലക്കുടി പുഴയിലും മൂവാറ്റുപുഴ ആ റി ലും പെരിയാറിലും വെള്ളം കുറഞ്ഞു. രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ്15 മുതല്‍ മഴ വീണ്ടും ശക്തി പ്രാപി ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ മൊത്തം 988 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,07669 ആളുകള്‍ ഉണ്ട്. മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42 പേര്‍ മരിച്ചു. മണ്ണി ടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററില്‍ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 40 ല്‍ അധികം പേര്‍ മണ്ണിനടിയിലാണെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍