നെയ്മറിന്റെ വില കുത്തനെ കുറച്ച് പി.എസ്.ജി

ക്ലബ്ബില്‍ തുടരാന്‍ താല്‍പര്യമി ല്ലെ ന്ന് നെയ്മര്‍ തുറന്നുപറഞ്ഞ സാഹചര്യത്തില്‍ ആഗസ്ത് എട്ടിന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയു ന്ന തിനു മുമ്പ് വിറ്റു കാശാക്കാനുള്ള പെടാപ്പാടിലാണ് പി.എസ്.ജി. ട്രാന്‍സ്ഫര്‍ കാലയളവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കവെ സൂപ്പര്‍ താരം നെയ്മറിന്റെ വില കുത്തനെ കുറച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. 300 ദശലക്ഷം യൂറോ (2300 കോടി രൂപ) കിട്ടിയാലേ താരത്തെ വിട്ടുനല്‍കൂ എന്ന് വാശിപിടി ച്ചിരുന്ന ക്ലബ്ബ് ഇപ്പോള്‍ 180 ദശലക്ഷം യൂറോ (1382 കോടി) ലഭിച്ചാല്‍ കച്ചവടത്തിന് തയ്യാറാണെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കാരെ പരസ്പരം കൈമാറുന്ന ഇടപാടിന് താല്‍പര്യമില്ലെന്നും പണം മുഴുവന്‍ ലഭിച്ചാലേ നെയ്മറിനെ കൈമാറൂ എന്നുമാണ് ക്ലബ്ബിന്റെ പുതിയ നിലപാട് എന്നാണ് സൂചന.2017ല്‍ 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മര്‍, ക്ലബ്ബ് വിടാനുള്ള സന്നദ്ധത ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ച പി.എസ്.ജി, ഉദ്ദേശിക്കുന്ന തുക ലഭിച്ചാല്‍ താരത്തെ വില്‍ക്കാമെന്നും വ്യക്തമാക്കി. നെയ്മറിനെ തിരികെ വാങ്ങാന്‍ ബാഴ്‌സലോണക്ക് താല്‍പര്യമുണ്ടെങ്കിലും മുഴുവന്‍ പണവും നല്‍കാന്‍ കഴിയാത്തതു കൊണ്ട് ട്രാന്‍സ്ഫര്‍ നടന്നില്ല.ഫ്രെങ്കി ഡിയോങ്, ആന്റോയിന്‍ ഗ്രീസ്മന്‍ തുടങ്ങിയവര്‍ക്കായി വന്‍തുക മുടക്കേണ്ടി വന്നതിനാല്‍ നെയ്മറിനെ വന്‍തുക ചെലവഴിച്ച് വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബാഴ്‌സയുള്ളത്. പണം വാരിയെറിഞ്ഞാല്‍ യുവേഫയുടെ പിടിവീഴുമെന്നതിനാല്‍ അല്‍പം പണവും ബാക്കി കളിക്കാരും എന്ന ഓഫറാണ് അവര്‍ മുന്നോട്ടുവച്ചത്. നെയ്മറിനു പകരം നാല് കളിക്കാരെ നല്‍കാമെന്ന ബാഴ്‌സയുടെ ആദ്യത്തെ ഓഫര്‍ പി.എസ്.ജി പരിഗണിച്ചില്ല. പിന്നീട് 100 ദശലക്ഷം ഡോളറും രണ്ടു കളിക്കാരും എന്ന വാഗ്ദാനവുമായി സ്പാനിഷ് ചാമ്പ്യന്മാര്‍ രംഗത്തുവന്നെങ്കിലും ഫ്രഞ്ച് ഭീമന്മാര്‍ തൃപ്തരായില്ല.അതിനിടെ യുവന്റസ്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരുമായി നെയ്മര്‍ ബന്ധപ്പെടുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. നെയ്മറിന്റെ പിതാവ് യുവന്റസ് ആസ്ഥാനമായ ടൂറിനിലെത്തുകയും ചെയ്തു. കോച്ച് സൈനദിന്‍ സിദാന് അനഭിമതനായ ഗരത് ബെയ്‌ലിനെ പകരം നല്‍കി നെയ്മറിനെ റയല്‍ മാഡ്രിഡ് വാങ്ങുമെന്നും അഭ്യൂഹം പരന്നു. എന്നാല്‍ ഇവയിലൊന്നും ഫലപ്രദമായ തീരുമാനമായില്ല.സഹതാരങ്ങള്‍ക്കൊപ്പം പരിശീലനമാരംഭിച്ചെങ്കിലും ക്ലബ്ബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് നെയ്മര്‍ തുറന്നുപറഞ്ഞ സാഹചര്യത്തില്‍ ആഗസ്ത് എട്ടിന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയുന്നതിനു മുമ്പ് വിറ്റു കാശാക്കാനുള്ള പെടാപ്പാടിലാണ് പി.എസ്.ജി. വില കുത്തനെ കുറച്ചത് ഇതിന്റെ ഭാഗമാണെന്നാണറി യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍