ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണ ഗതിയിലാകാന്‍ ഒരാഴ്ചയെടുക്കും

കോഴിക്കോട്: സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണ ഗതിയിലാകാന്‍ ഒരാഴ്ച യെടുക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ ഇനിയും എത്തിച്ചേരാനുണ്ട്. പാട്‌നാ എക്‌സ്പ്രസ്സ് ട്രെയിനും കൊല്ലം എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകളും ഇന്ന് റദ്ദാക്കി. സംസ്ഥാനത്ത് ഇപ്പോഴും പത്ത് മണിക്കൂറിലേറെ വൈകി യാണ് പല ട്രെയിനുകളും ഓടുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രതിസന്ധി തരണം ചെയ്യാനാകും. എന്നാല്‍ ട്രെയിന്‍ ഗതാഗതം സാ ധാ രണ നിലയിലാകാന്‍ ഇനിയും ഒരാഴ്ചയെടുക്കും. ട്രാക്കുക ളി ലെ തടസം മാറ്റിയിട്ടുണ്ട്. ഫറോഖ് റെയില്‍ പാളത്തിന് താഴെ ചാലി യാറില്‍ അപകടകരമായ നിലയില്‍ നേര്‍ത്തെ ജലനിരപ്പ് ഉയര്‍ന്നി രുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ പര്‍ളി,ലക്കിടി റൂട്ടില്‍ മണ്ണ് നീക്കി സുര ക്ഷിതമാക്കി. അതേസമയം വരും ദിവസങ്ങളിലും മഴയുണ്ടാകു മെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ട്രെയിനിന്റെ വേഗതയില്‍ നിയ ന്ത്രണം ഉണ്ടായേക്കും. അങ്ങനെ വന്നാല്‍ ഗതാഗത പ്രസിസന്ധി തുട രും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളെ ബന്ധിപ്പിക്കുന്ന മംഗലാപുരം ട്രെയിനുകള്‍ വൈകുന്നത് യാത്രാ ദുരിതം വര്‍ധിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍