ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു; രണ്ടാഴ്ച്ചയ്ക്കകം നാലാം തവണ

സീയുള്‍: ഉത്തരകൊറിയ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ നാലാം തവണയും മിസൈല്‍ പരീക്ഷിച്ചു. തെക്കന്‍ ഹവനാംഗേ പ്രവിശ്യയില്‍ നിന്ന് രണ്ടു മിസൈലുകളാണ് പരീക്ഷിച്ചത്. ദക്ഷിണ കൊറിയയാണ് മിസൈല്‍ പരീക്ഷണത്തെ കുറിച്ച് വിവരം പുറത്തു വിട്ടത്. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണോ നടന്നതെന്ന് വ്യക്തമല്ല. യുഎസും ദക്ഷിണകൊറിയും സംയുക്ത സൈനികാഭ്യാസം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്. 
സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ദക്ഷിണ കൊറിയയുമായും ജപ്പാനുമായും കൂടിയാലോചിക്കുകയാണെന്നും യുഎസ് അറിയിച്ചു. മിസൈല്‍ പരീക്ഷണം ജപ്പാനെ ഏതെങ്കിലും തരത്തില്‍ ബാധിക്കാനിടയുണ്ടോയെന്ന കാര്യവും യുഎസ് പരിശോധിക്കുന്നുണ്ട്. ഉത്തരകൊറിയ പരീക്ഷിക്കുന്നവയെല്ലാം ഹ്രസ്വദൂര മിസൈലുകളാണെന്നും അതില്‍ തനിക്ക് യാതൊരു അലോസരവുമില്ലെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ദീര്‍ഘദൂര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ ട്രംപിനു നേരിട്ട് ഉറപ്പു നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍