കാല്‍നട പാലങ്ങളില്‍ വെളിച്ചത്തിനുള്ള മാര്‍ഗം വേണം

ആലപ്പുഴ: പട്ടണത്തിലെ ഇടു ങ്ങി യ കാല്‍നട പാലങ്ങളില്‍ രാ ത്രികാലങ്ങളില്‍ വെളിച്ചമില്ലാ ത്തതു യാത്രക്കാരെ ബുദ്ധിമുട്ടി ലാക്കുന്നു. ഇരുട്ടായിക്കഴി ഞ്ഞാ ല്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ പാലങ്ങളിലൂടെ സാമൂഹ്യ വിരുദ്ധരെയും യാചകരേയും പേടിച്ചു വേണം പോകാന്‍. ക്രമം തെറ്റിയതും പൊക്കവ്യത്യാസ മുള്ളതുമായ പടികള്‍ പ്രായമായവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു കയറാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തപ്പിയും തടഞ്ഞും കടന്നുപോകേണ്ട ഗതികേടിലാണ്. സമീപത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തിയില്ലെങ്കില്‍ കൂരിരുട്ടുമാണ്.വിനോദസഞ്ചാര കേന്ദ്രമെന്നു അവകാശപ്പെടുന്ന ഒരു പട്ടണത്തിന്റെ സ്ഥിതിയാണിത്. വാടക്കനാലിനു കുറുകെ വാടക്കനാല്‍ വടക്കേ റോഡിനേയും തെക്കേ റോഡിനേയും ബന്ധിപ്പിക്കുന്ന പോലീസ് ഔട്ട് പോസ്റ്റിന്റെ ഗോവണിപ്പാലത്തി ന്റെ രാത്രികാല ദൃശ്യം പരിതാപകരമാണ്. തരി വെളിച്ചമില്ലാതെ യാണ് യാത്രക്കാര്‍ ഇതിലൂടെ കടന്നു പോകുന്നത്. തത്തംപള്ളി, കിടങ്ങാംപറമ്പ്, കോര്‍ത്തശേരി, പുന്നമട ഭാഗങ്ങളില്‍ നിന്നു ബോട്ടു ജെട്ടി, ബസ് സ്റ്റേഷന്‍, ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്കു പോകാന്‍ നൂറു കണക്കിനു ആള്‍ക്കാര്‍ ദിവസേന ആശ്രയിക്കുന്ന പാലമാണിത്. എല്ലാ വര്‍ഷവും സഞ്ചാരികളുടെ തിരക്കേറുന്ന സമയമെന്ന നിലയില്‍ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നതിനു മുന്നോടിയായി പാലങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥിരമായി ഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കാറുണ്ട്. 31നു വള്ളംകളി നടക്കാനിരിക്കെ വഴിവിളക്കുകള്‍ നന്നാക്കുന്നതടക്കമുള്ള ഒരു നീക്കം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍