ബിഹാര്‍ സെക്രട്ടറിയേറ്റില്‍നിന്ന് ജീന്‍സും ടീ ഷര്‍ട്ടും പുറത്ത്

പാറ്റ്‌ന: സെക്രട്ടറിയേറ്റില്‍ പണിയെടുക്കാന്‍ ഫ്രീക്കന്‍മാരെ ആവിശ്യമില്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ജോലിക്ക് എത്തെരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസില്‍ ലളിതവും സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവ്.സര്‍ക്കാര്‍ ഓഫീസുകളുടെ സംസ്‌കാരത്തിന് ചേരാത്തതരത്തിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി മാധവ് പ്രസാദ് പറഞ്ഞു. ഇത് സര്‍ക്കാര്‍ ഓഫീസുകളിലെ അന്തസിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍