ദുരിതാശ്വാസ നിധിക്കെതിരേ വ്യാജപ്രചാരണമെന്നു മുഖ്യമന്ത്രി

 തിരുവനന്തപുരം: മുഖ്യമന്ത്രിയു ടെ ദുരിതാശ്വാസ നിധിയെക്കു റിച്ചു വ്യാജപ്രചാരണം നടത്തു ന്നതു സാമൂഹിക വിരുദ്ധ രാ ഷ്ട്രീ യ നിലപാടുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെ ങ്കി ലും രാഷ്ട്രീയ സംഘ ടനകള്‍ക്കു ദുരിതാശ്വാസ നിധി യെ എതിര്‍ക്കാ നാകില്ല. സാമൂ ഹികവിരുദ്ധര്‍ക്കു മാത്രമേ എതിര്‍ക്കാനാകൂവെന്ന് അദ്ദേഹം പറ ഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസ മേകാനാ ണ് ദുരിതാ ശ്വാ സ നിധി ഉപയോഗിക്കുന്നത്. കഴിഞ്ഞ പ്രളയശേ ഷമു ള്ള തുക ദുരന്തനിവാരണത്തിനായി മാറ്റിവച്ചിട്ടുണ്ട്. അത് എല്ലാവര്‍ ക്കും അറിയാമെങ്കിലും അതേക്കുറിച്ച തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ദുരന്തത്തിനു തുല്യമായ സഹായം നമുക്കു ലഭിച്ചിരുന്നില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദുര ന്ത ശേഷം ഭീമമായ തുകയാണ് ലഭിച്ചത്. അതു കേരളത്തിന്റെ മാത്രം പ്രത്യേ കതയാണ്. അതില്‍ അസൂയയുള്ളവര്‍ കണ്ടേക്കാം. അതി ന്റെ ഭാഗമായാണ് പ്രചാരണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.ഇക്കുറി ദുരിതാശ്വാസ നിധിക്കായി പ്രത്യേക അഭ്യര്‍ഥന നടത്തിയിട്ടില്ല. അത്തരമൊരു ആഹ്വാനം നടത്തുന്നതിനു മുമ്പു തന്നെ ഒരുകൂട്ടര്‍ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ശക്ത മായി ആരംഭിച്ചിരിക്കുകയാണ്. വ്യാജപ്രചാരണങ്ങളില്‍ കുടുങ്ങി പ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിജസ്ഥിതി പുറത്തുകൊ ണ്ടുവരു ന്നതിന് മാധ്യമങ്ങളുടെ പിന്തുണയും ആവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍