മഴക്കെടുതി ; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം മന്ത്രി ടി.പി രാമകൃഷ്ണന്‍

 കോഴിക്കോട്: കനത്ത മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന അറിയി പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാ ര്‍പ്പിക്കു ന്നതിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും മര ണസംഖ്യ കൂടുന്നതിന് ഇടയാക്കരുത് എന്നതാണ് മുഖ്യല ക്ഷ്യ മെ ന്നും മന്ത്രി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 27 പഞ്ചായത്തു കളെയാണ് മഴ കാര്യമായി ബാധിച്ചത്. വടകര താലൂക്ക് കോട്ടപ്പള്ളി വില്ലേജില്‍ തയ്യുള്ളതില്‍ വീട്ടില്‍ ബാലന്റെ മകന്‍ ലിബേഷ,് കുറ്റ്യാടി വില്ലേജിലെ മാക്കൂല്‍ വീട്ടില്‍ കുഞ്ഞബ്ദുള്ള ഹാജിയുടെ മകന്‍ മുഹമ്മദ് ഹാജി (50 വയസ്സ്), മാക്കൂല്‍ വീട്ടില്‍ ആലിയുടെ മകന്‍ ഷെരീഫ് സഖാഫി (40), വിലങ്ങാട് മാപ്പിളയില്‍ ദാസന്റെ ഭാര്യ ലിസി, കുറ്റിക്കാട്ടില്‍ ബെന്നി (52), ബെന്നിയുടെ ഭാര്യ മേരിക്കുട്ടി, മകന്‍ അജില്‍, വേങ്ങേരി വില്ലേജില്‍ മാളിക്കളവ് രഞ്ജിത്ത് ലാല്‍ (42), കൊയിലാണ്ടി ചേമഞ്ചേരി കുനീര്‍കടവ് നിവാസി സത്യന്‍ (48)എന്നിവരാണ് മരിച്ചത്. ഡാമുകള്‍ തുറന്നതും കനത്ത മഴ തുടരുന്നതും വെള്ളത്തിന്റെ അളവ് കൂടാന്‍ കാരണമാകുന്നതിനാല്‍ ജനങ്ങള്‍ സഹായം എത്തിക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ച് വരികയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍. 8592910099. എ.ഡി.എം റോഷ്‌നി നാരായണനാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോഴിക്കോട് താലൂക്കിന്റെ ചുമതല ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ ടി ജനില്‍ കുമാറിനും താമരശ്ശേരി താലൂക്കിന്റെ ചുമതല സബ് കലക്ടര്‍ വി.വിഘ്‌നേശ്വരിക്കും വടകര താലൂക്കിന്റെ ചുമതല വടകര ആര്‍.ഡി.ഒ അബ്ദുറഹ്മാനും കൊയിലാണ്ടി താലൂക്കിന്റെ ചുമതല എല്‍.ആര്‍ ഡപ്യൂട്ടി കലക്ടര്‍ ആര്‍ ബിജുവിനുമാണ്. എന്‍.ഡി.ആര്‍.എഫിന്റെ 23 അംഗങ്ങള്‍ ഉള്ള ഒരു ടീം ജില്ലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ആര്‍മിയുടെ 60 പേരും ബി.എസ്.ഫിന്റെ 20 പേരും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ടീമും ജില്ലയിലുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ ഒരു ടീമിന്റെ സേവനം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ തിരുവമ്പാടി, കക്കോടി, രാമനാട്ടുകര, ചങ്ങരോത്ത് പി.എച്ച്.സികളെ വെള്ളം ബാധിച്ചതിനാല്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് താല്‍ക്കാലികമായി സ്ഥലം കണ്ടെത്തി പി.എച്ച്.സി പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത മുഴുവന്‍ സമയവും ഉറപ്പാക്കണം. ജില്ലയില്‍ വൈദ്യുതി മുടങ്ങുന്നതിന് ഇടയാക്കാതെ സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത്, റവന്യൂ, എല്‍.എസ്.ജി.ഡി വകുപ്പുകളില്‍ ഒരു ഉദ്യോഗസ്ഥരുടെ സേവനം ഓരോ ക്യാമ്പിലും ഉണ്ടാവും.ക്യാമ്പില്‍ ആവശ്യമായ മരുന്ന് ഉള്‍പ്പെടെ എത്തിക്കാന്‍ ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പി.എച്ച്.സികളും തുറന്നു പ്രവര്‍ത്തിക്കണം. ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്‍ സപ്ലസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പി.ഡബ്ലു.ഡി ഉദ്യോഗസ്ഥര്‍ അതത് സ്ഥലത്ത് ഉണ്ടാകണം. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി മാറ്റി വച്ച് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പ്രവര്‍ത്തിക്കണെമെന്നും അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍