രണ്ട് സംഭവങ്ങള്‍

വര്‍ത്തമാനകാല ഇന്ത്യന്‍ വാര്‍ത്തകളില്‍ ശ്രദ്ധിക്കാന്‍ ഒരുപാട് വിശേഷങ്ങള്‍ വന്നുപെടുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്ന ആള്‍ കൂട്ട കൊലകള്‍, ഉന്നാവ് ബലാല്‍സംഗകേസ്സും അനുബന്ധകേസ്സുകളും, ജമ്മുകാശ്മീരിന്റെ വിഭജനം, പാര്‍ലിമെന്റില്‍ അതുമായി ബന്ധപ്പെട്ട് പെട്ടന്ന് ചുട്ടെടുത്ത ബില്ലുകള്‍ തുടങ്ങി ഒരു പാട്ചൂടും ചൂരുമുള്ള കാലികവിഷയങ്ങള്‍. ഇവയൊക്കെ ദേസീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങള്‍ തന്നെ. എന്നാല്‍ ഇന്ന് ഈ പംക്തിയില്‍ പരാമര്‍ശിക്കുന്നത് താരതമ്യേന ചെറുതും അതേ സമയം പ്രധാനവുമായ രണ്ട് വിഷയങ്ങള്‍

(1) കാപ്പിക്കട ട്രാജഡി 
പണ്ട് ഒരു കോഴിക്കോടന്‍ ഗ്രാമത്തില്‍ വളരെ പാവപ്പെട്ട കുടുംബ ത്തിലെ രണ്ട് സഹോരങ്ങള്‍ വിദ്യ അഭ്യസിക്കാന്‍ പോലും സൗകര്യം കിട്ടാതെ നന്നേ ചെറുപ്പത്തില്‍ തന്നെ ചുമട്ടുജോലി തുടങ്ങി. കുറെ ക്കാലം കഠിനമായ ആ തൊഴിലെടുത്തശേഷം അവരിരുവരും കൂടി ഗ്രാമത്തില്‍ നിന്നും അല്‍പം അകലെ ബസ്സ് ഗതാഗതമുള്ള ഒരു കവലയില്‍ ചെറിയൊരു കാപ്പിക്കടക്ക് തുടക്കമിട്ടു. ആ സ്ഥാപന ത്തി ലെ ജോലിക്കാര്‍ അവരിരുവരുംതന്നെ കുറെ വര്‍ഷങ്ങള്‍ ആ കാപ്പിക്കട നടത്തിയതില്‍ മിച്ചം വെച്ച കാശുമായി പിന്നീട് നഗര ത്തി ലേക്ക് ചേക്കേറി മലഞ്ചരക്കു വ്യാപാരം തുടങ്ങി. വര്‍ഷങ്ങള്‍ കൊണ്ട് അതും ഏറെ വളര്‍ന്നപ്പോള്‍ പങ്കുപിരിഞ്ഞ് അതേ രംഗത്ത് തന്നെ വെവ്വേറെ സ്ഥാപനങ്ങളാക്കി. അവയും വളര്‍ന്ന് അവരിന്ന് നഗരത്തിലെ വിവിധ മേഖലകളില്‍ ബിസിനസ്സുകളുള്ള വന്‍കിട ക്കാ രാണ്.പഴയ കാപ്പിക്കട മുതല്‍ ഇന്നത്തെ അത്യാധുനിക വ്യാ പാരങ്ങളില്‍ വരെ ഒരു തത്ത്വം അവര്‍ മുറുകെ പിടിക്കുന്നു. ഉടമ കളായി മാറി നില്‍ക്കാതെ തങ്ങളുടെ ജീവനക്കാരോടൊപ്പം കഠി നാധ്വാനം ചെയ്യുക എന്നത്. അതോടൊപ്പം ധനവിനിമയത്തിലും വിനിയോഗത്തിലും കിഠിനമായ അച്ചടക്കം പുലര്‍ത്തുന്നു. വേണ്ടത്ര ആലോചനകളില്ലാതെ പുതിയ ഒരു സംരംഭവും തുടങ്ങുകയില്ല. അപകടകരമായ വിഭവസമാഹരണങ്ങളൊന്നും നടത്തുകയില്ല. അത് കൊണ്ടൊക്കെതന്നെ അമിതമായ ബാധ്യതകളിലൊന്നും ഇത് വരെ അവര്‍ ചെന്നുചാടിയിട്ടില്ല. ഇത്രയും ഓര്‍ത്തത് ചിക്ക് മംഗളൂരു വിലെ കാപ്പിത്തോട്ടങ്ങളില്‍ നിന്നുള്ള ആദായത്തിലൂടെ രാജ്യം കണ്ട മികച്ച സംരംഭകരിലൊരാളായി മാറിയ സിദ്ധാര്‍ത്ഥയുടെ കഥ പറയാനാണ്. നടേ പറഞ്ഞ സംരംഭകരില്‍ നിന്നും വ്യത്യസ്ഥമായി വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വളര്‍ന്ന ആളായിരുന്നു സിദ്ധാര്‍ത്ഥ. ഒരു ശതാബ്ദത്തിലേറെയായി കോഫി പ്ലാന്റേഷന്‍ രംഗത്തുള്ള മുന്‍നിര ധനിക കുടുംബത്തിലെ അംഗം. കാപ്പിയുടെ മണം ശ്വസിച്ചു വളര്‍ന്ന അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബി രുദാ നന്തരബിരുദമെടുത്ത് ഇരുപത്തിനാലാം വയസ്സില്‍ ബിസിനസ്സ് രംഗത്തെത്തി. അതിനുമുമ്പ് 1984 ല്‍ കുറച്ച് കാലം മുംബൈയിലെ പ്രശസ്തമായ ഒരു ഫിനാന്‍സ് കമ്പനിയില്‍ മാനേജ്‌മെന്റ് ട്രയിനി യുമാ യിരുന്നു. പിന്നീട് ഓഹരിക്കച്ചവടരംഗത്ത് കാലുറപ്പിച്ചു. ആ രംഗത്ത് തന്റെ സ്ഥാപനം വളര്‍ന്നുവരവെ കുടുംബസ്വത്തില്‍ നി ന്നും പതിനായിരം ഏക്കര്‍ കാപ്പിത്തോട്ടത്തിന്റെ ഉടമസ്ഥാവകാശം കൂടി ലഭിച്ചു. അതോടെ കാപ്പിയുല്‍പാദനവും എസ്റ്റേറ്റുകളുടെ വി സ്തീ ര്‍ണവും കൂടിവന്നു. കയറ്റുമതിയും തുടങ്ങി. സ്വയം ആലോചി ച്ചു ണ്ടാക്കിയെടുത്ത ഒരു വെളിപാടിനെ തുടര്‍ന്ന് കോഫിഡെ ഗ്ലോബല്‍ എന്നറിയപ്പെടുന്ന അമാല്‍ ഗമേറ്റഡ് ബിന്‍ കമ്പനി 1992 ല്‍ സ്ഥാപിച്ചു. നാല് വര്‍ഷം കഴിഞ്ഞ് 1996 ല്‍ ബംഗളൂരുവില്‍ കഫേ കോഫിഡെ എന്ന സ്ഥാപനത്തിന് തുടക്കമിട്ടു അത് പടര്‍ന്ന് പന്ത ലിച്ചപ്പോള്‍ 2018 വരെ രാജ്യത്താകമാനം 250 നഗരങ്ങളിലായി 1750 കഫെ കോഫിഡെ ഔട്ട്‌ലെറ്റുകളായി. ചില വിദേശരാജ്യങ്ങ ളിലു മുണ്ട് ഇതിന് ഔട്ട് ലെറ്റുകള്‍. ഇങ്ങിനെ സിദ്ധാര്‍ത്ഥയും അയാളുടെ സ്ഥാപനങ്ങളും പടര്‍ന്നു പന്തലിച്ചുനില്‍ക്കവെയാണ് പിന്നീടുണ്ടായ ഓഹരിയിടപാടുകള്‍ സിദ്ധാര്‍ത്ഥിന് വിനയായത്. ബന്ധപ്പെട്ട കമ്പനികള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി. ഇതിനൊക്കെയിടെ സിദ്ധാത്ഥിന് 3000 കോടി രൂപയുടെ കടബാധ്യത വന്നുപെട്ടു. കഷ്ടകാലം തുടങ്ങിയപ്പോള്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍. കനത്ത കടവും റെയ്ഡുകളുടെ തുടര്‍ നടപടികളും എണ്ണപ്പെട്ട സംരംഭകനായിരുന്നു സിദ്ധാര്‍ത്ഥിനെ തളര്‍ത്തി. അവസാനം സ്വന്തം മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സിദ്ധാര്‍ത്ഥ് ഒരാത്മഹത്യയിലൂടെ രംഗത്തു നിന്നും നിഷ്‌ക്രമിച്ചിരിക്കുകയാണ്. ഈ സംഭവം രാജ്യത്തെ മുന്‍-പിന്‍ വിചാരമില്ലാത്ത സംരംഭകര്‍ ക്കൊരു വാണിങ്ങ് ബെല്‍ തന്നെ. 

(2) കണ്ണടച്ച് പാലുകിച്ച സിവില്‍ സര്‍വന്റ് ശ്രീപത്മനാഭന്റെ തട്ടക ത്തില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ കഥയിലെ നായകന്‍ (അതോ വില്ലനോ) ഒരു ഐ.എ.എസ്സ് പ്രതിഭ തന്നെെയന്നതില്‍ സംശയമേ ഇല്ല. അദ്ദേഹത്തിന്റെ ഇത് വരെയുള്ള ഭരണ നട പടി കളാകെ കയ്യ ടി അര്‍ഹിക്കുന്നവയുമാണ്. ഇതൊക്കെ ശരിതന്നെ എന്നാലിതില ദ്ദേഹത്തിന് പിഴച്ചു. നിയന്ത്രണമില്ലാതെ കുടിച്ചു ലക്കില്ലാതെ പെരു മാറി. മേനിയഴകിന്റെ മേല്‍വിലാസത്തില്‍ മോഡല്‍പണിയെ ടുക്കുന്ന ഒരു യുവതിയുമായി ചങ്ങാത്തം. അവസാനം വീണിതലോ കിടക്കുന്നു വഴിയില്‍ എന്ന അവസ്ഥയിലുമായി. നാട്ടില്‍ നിയമം നടത്തുകയും അതിന് കാവല്‍ നില്‍ക്കുകയും ചെയ്യേണ്ട ഈ ഇമ്മി ണി വലിയ പൊതുജനസേവകന്‍ (പബ്ലിക് സര്‍വന്റ്) സംശയലേശ വുമില്ലാതെ പെട്ടുപോയി. അങ്ങിനെ പെട്ടുപോയ പ്പോയപ്പോഴിതാ ഇതുവരെ ആരാധനയുമായി നടന്ന വ്യക്തികളും ഏജന്‍സികളും വിമര്‍ശന ശരങ്ങളുമായി ഇറങ്ങിയിരിക്കുന്നു. നിലവിലെ സാഹച ര്യ ങ്ങളില്‍ അവരെയൊന്നും കുറ്റം പറയാനും പറ്റില്ല. ഏതായാലും ഈ സംഭവം സര്‍ക്കാര്‍ വിലാസം തൊഴിലാളികളിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കെങ്കിലും ഒരു പാഠമാവട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍