സ്വകാര്യ ബസുകളില്‍ പാട്ട് വേണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മോട്ടോര്‍ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ദൃശ്യ ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ കമ്മിഷനെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍