കോളജ് കുമാരനായി അഭിനയിക്കാനില്ല: നാഗാര്‍ജുന

പ്രായം 59 കഴിഞ്ഞെങ്കിലും തെലുങ്കിലെ സൂപ്പര്‍ താരം നാഗാര്‍ജുനയെ കണ്ടാല്‍ ഇപ്പോഴും കോളജു കുമാരനെപ്പോലയാണ്. പക്ഷെ ഇനി കോളജ് കുമാരനായിട്ടൊന്നും അഭിനയിക്കാന്‍ കഴിയില്ലെന്നാണ് നാഗാര്‍ജുന പറയുന്നത്. മന്‍മധു 2 എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇനി പ്രായത്തിനനുസരിച്ച വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളുവെന്ന് നാഗാര്‍ജുന അഭിപ്രായപ്പെട്ടത്. 'ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം മുമ്പ് ഞാന്‍ കോളജ് കുമാരനായൊക്കെ അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ സ്വയം അറിയുന്നുണ്ട്. പ്രായം കൂടുംതോറും നമുക്ക് ചെയ്യാന്‍ പറ്റുന്ന വേഷങ്ങളുടെ എണ്ണവും കുറയും. ഇപ്പോഴും ചെറുപ്പമല്ലേ എന്നൊക്കെ മറ്റുള്ളവര്‍ പറഞ്ഞേക്കാം. തിരക്കഥകള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക എന്നതുമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക'' നാഗാര്‍ജുന പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍