കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു

 മലപ്പുറം:ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃത ദേഹം കൂടി കണ്ടെത്തി. ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെ ത്തി യത്. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തി യിരുന്നു. ഇനിനാ ല്‍പ്പത് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യ ന്ത്ര സാമഗ്രികള്‍ എത്തിച്ച് തെരച്ചില്‍ നടത്തുകയാണ്.വയനാട് ഉരു ള്‍ പൊട്ടലുണ്ടായ പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ പുനരാരംഭിച്ചു. ക ഴി ഞ്ഞ ദിവസം മഴ തുടര്‍ന്നതും മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. അതേസമയം കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം ആരെയും കണ്ടെത്താനായിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍