കേരളത്തില്‍ ഇവാഹനങ്ങള്‍ക്ക് വന്‍ സാദ്ധ്യത: മന്ത്രി ശശീന്ദ്രന്‍

കൊച്ചി: സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ അന്തരീക്ഷ മലിനീ കരണം കൂടുതലാണെന്നും ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാദ്ധ്യതകളാണ് ഉള്ളതെന്നും മന്ത്രി എ.കെ. ശശീ ന്ദ്രന്‍ പറഞ്ഞു. കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോ സിയേഷന്‍ പ്രഥമ സമ്മേളനവും വ്യാപാര്‍ കേരള ശില്പശാലയും കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോസില്‍ ഇന്ധന ഉപയോഗത്തെ കുറിച്ച് രാജ്യം പുനരാലോചന നടത്തു ക യാണ്. അവയുടെ ലഭ്യതക്കുറവ് മാത്രമല്ല, അന്തരീക്ഷ മലിനീ കരണവുമാണ് കാരണം. ഇമൊബിലിറ്റി നയം കേരളം രൂപീകരിച്ചത് ഈ സാഹചര്യത്തിലാണ്. ഇവാഹനങ്ങള്‍ക്ക് ഇപ്പോള്‍ ജി.എസ്.ടി ഇളവുമുണ്ട്. മാറ്റങ്ങള്‍ക്കായി ഫെഡറേഷന്‍ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും (ഫാഡ) കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും (കാഡ) മുന്‍കൈ എടുക്കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കു ന്നതിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ച് മുതല്‍ 31വരെ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍